Today: 21 Nov 2024 GMT   Tell Your Friend
Advertisements
ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസാക്കാന്‍ ബില്‍
Photo #1 - Gulf - Otta Nottathil - iraq_girls_wedding_age
ബാഗ്ദാദ്: ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പതായി കുറയ്ക്കാന്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചു. ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ബില്‍ തയാറാക്കിയത്. ഇതെത്തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് ഇറാഖില്‍ നടന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടായി നിജപെടുത്തുന്ന രാജ്യത്തിന്‍റെ വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ നീക്കം. ബില്ലിനെതിരെ രാജ്യത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധം ശക്തമാണ്.

ബില്‍ പാസായാല്‍, 9 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 15 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും വിവാഹിതരാകാന്‍ അനുമതി നല്‍കും ഇത് ശൈശവ വിവാഹവും ചൂഷണവും വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഈ പിന്തിരിപ്പന്‍ നീക്കം സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ ദശാബ്ദങ്ങളുടെ പുരോഗതിക്ക് തടസം നില്‍ക്കുമെന്നും മനുഷ്യ അവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്തു.

ഈ ബില്‍ അവതരിപ്പിച്ചാല്‍ ശൈശവവിവാഹം നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനം എന്നിവ ക്രമാധീതമായി വര്‍ദ്ധിക്കുമെന്ന് മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഏജന്‍സിയായ യു ണിസെഫിന്‍റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്.ബില്ലിന്‍റെ വക്താക്കള്‍ അവകാശപ്പെടുന്നത് ഇത് ഇസ്ളാമിക നിയമത്തെ മാനദണ്ഡമാക്കുകയും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ "അധാര്‍മ്മിക ബന്ധങ്ങളില്‍" നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ്.ബില്‍ പാസാക്കുന്നത് രാജ്യത്തെ പിന്നോട്ടേക്ക് നയിക്കുമെന്ന് മനുഷ്യ അവകാശ പ്രവര്‍ത്തക സാറ സാന്‍ബര്‍ മുന്നറിയിപ്പ് നല്‍കി.
- dated 11 Aug 2024


Comments:
Keywords: Gulf - Otta Nottathil - iraq_girls_wedding_age Gulf - Otta Nottathil - iraq_girls_wedding_age,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us